ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു

മുംബൈ: 3600 കോടി ചെലവിട്ട് നിര്‍മിക്കുന്ന ഛത്രപതി ശിവജി സ്മാരകത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. മുംബൈ തീരത്തുനിന്ന് ഒന്നരകിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് സ്മാരകം നിര്‍മിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ വന്‍തുക ചെലവിട്ട് പ്രതിമ സ്ഥാപിക്കുന്നതിനെതിരേ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു.

നോട്ട് അസാധുവാക്കല്‍ നടപടിക്കിടെ ജനങ്ങള്‍ വലയുന്നതിനിടയില്‍ ഇത്ര ഭീമമായ തുക ചിലവഴിച്ച് ഇത്തരമൊരു നിര്‍മ്മാണം നടത്തുന്നതിനെതിരെയും പ്രതിഷേധമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *