തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പ്രകാരം എടുത്തിട്ടുള്ള കേസുകള്‍ പൊലീസ് ആസ്ഥാനത്ത് പുനരവലോകനം ചെയ്യും. ഇതിനകം കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കാത്ത കേസുകളാണ് അവലോകനം ചെയ്യുന്നത്.
ഈ കേസുകളില്‍ വേണ്ടത്ര തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ത്തന്നെയാണോ യുഎപിഎ ചുമത്തിയിട്ടുള്ളതെന്ന കാര്യം അവലോകനവേളയില്‍ പരിശോധിക്കും. നിയമവിദഗ്ധരുടെ സഹായത്തോടെയാണ് അവലോകനം നടത്തുന്നത്.
ഇതോടൊപ്പം, ഇത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് ഇക്കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ ഉന്നയിക്കാനുള്ള അവസരം നല്‍കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
