നാട മുറിക്കാനല്ല ജനങ്ങള്‍ ബിജെപിക്കു വോട്ടു ചെയ്തത

ന്യൂഡല്‍ഹി: നാട മുറിക്കാനും തിരി കത്തിക്കാനുമല്ല ജനങ്ങള്‍ ബിജെപിക്കു വോട്ടു ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തകര്‍ക്കുന്ന കള്ളപ്പണത്തിനെതിരേയുള്ള പോരാട്ടം തുടരുമെന്നും മോദി അവകാശപ്പെട്ടു. കള്ളപ്പണമാണ് രാജ്യത്തെ തകര്‍ക്കുന്നത്. ഞങ്ങള്‍ കള്ളപ്പണക്കാര്‍ക്കെതിരെയാണ് പോരാടുന്നത്. നോട്ട് അസാധുവാക്കല്‍ മൂലം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായെന്ന് അറിയാം. പക്ഷേ, അഴിമതിക്കെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കുകയാണ്. അഴിമതിക്കെതിരായ തന്റെ പോരാട്ടത്തിന് 125 കോടി ജനങ്ങളുടെ പിന്തുണയുണ്ട്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്– മോദി പറഞ്ഞു. ‘കാലാ ധന്‍, കാലാ മന്‍’ (കള്ളപ്പണവും കള്ളമനസും) ആണ് രാജ്യം ഇപ്പോള്‍ നേടിരുന്ന പ്രധാന പ്രശ്‌നങ്ങളെന്നും മോദി കൂട്ടിച്ചേര്‍ത്തു. വികസനമാണ് തന്റെ സര്‍ക്കാരിന്റെ ഒരേയൊരു അജണ്ടയെന്നും മുമ്പ് പറഞ്ഞതെല്ലാം ഓര്‍മയുണ്ടെന്നും വ്യാജവാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *