തിരുവനന്തപുരം: കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താനെതിരേ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്. പാര്‍ട്ടി ഓഫീസിലേക്ക് വരുന്ന ഒരാളെ ആക്രമിച്ചത് ശരിയായ നടപടിയല്ല. കെ.മുരളീധരന് നടത്തിയ പ്രസ്താവനയില്‍ തെറ്റില്ല. സ്വയം വിമര്‍ശനപരമായാണ് മുരളീധരന് പ്രതിപക്ഷത്തെ വിമര്‍ശിച്ചതെന്നും എം.എം.ഹസന് കൂട്ടിച്ചേര്‍ത്തു.
