ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് മുലായം സിംഗ്

ലക്‌നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 295 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഈ പട്ടികയില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പേരില്ലാത്തത് ശ്രദ്ധേയമായി. എന്നാല്‍ മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവപാല്‍ ജസ്വന്ത് നഗര്‍ മണ്ഡലത്തില്‍നിന്നും ജനവിധി തേടും.

Leave a Reply

Your email address will not be published. Required fields are marked *