കേരളജനതയ്ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവം

ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങള്‍ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവമാണുള്ളതെന്ന് കേന്ദ്ര ആഭ്യന്തര ഉപദേഷ്ടാവ് വിജയകുമാര്‍. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച നടപടിയെയും കേന്ദ്രം അനുകൂലിച്ചു. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്നും ആയുധം ഉപയോഗിച്ചത് നിയമപരമായി തന്നെയാണെന്നും വിജയകുമാര്‍ പറഞ്ഞു. പൊലീസ് ചുമതല നിറവേറ്റുക മാത്രമാണുണ്ടായത്.

 

ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. ആയുധം ഉപേക്ഷിച്ച ശേഷം ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തിക്കുകയാണ് ഇവര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *