സാംസങ് ഫോണിനും വയര്‍ലെസ് ഹെഡ്‌ഫോണ്‍

മുംബൈ: അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഗാലക്‌സി എസ്8ന് വയര്‍ലെസ് ഹെഡ്‌ഫോണ്‍. കമ്ബനിയെ ഉദ്ധരിച്ച് കൊറിയയിലെ ടെക്‌നോളജി വെബ് സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

ഐഫോണ്‍ 7, 7പ്ലസ് എന്നീ മോഡലുകളുടെ ഒപ്പം ആപ്പിള്‍ ആണ് ആദ്യമായി വയര്‍െലസ്സ് ഹെഡ്‌ഫോണ്‍ അവതരിപ്പിച്ചത്. ഹെഡ്‌ഫോണ്‍ ജാക്ക് ഒഴിവാക്കുന്നത് മൂലം നിരവധി ഗുണങ്ങള്‍ ഫോണിന് ലഭിക്കുമെന്നാണ് സാംസങ് കമ്ബനി അവകാശപ്പെടുന്നത്.

ഫോണ്‍ വാട്ടര്‍പ്രൂഫായി മാറ്റാന്‍ ഇത് മൂലം സാധിക്കും. ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ലാതായാല്‍ ഫോണിനകത്തേക്ക് വെള്ളം കയറാനുള്ള സാധ്യത കുറയും. ആ സ്ഥാനത്ത് കൂടുതല്‍ സെന്‍സറുകള്‍ ഉള്‍പ്പെടുത്താന്‍ കമ്ബനികള്‍ക്ക് കഴിയും.
ബാറ്ററിയുടെ ശേഷി ഉള്‍പ്പടെ വര്‍ധിപ്പിക്കാനും സാധിക്കും.

അതേസമയം, ഫോണിനോടൊപ്പം തന്നെ പുതിയ വയര്‍െലസ്സ് ഹെഡ്‌ഫോണ്‍ സാംസങ്ങ് ലഭ്യമാക്കുമോ അതോ ആപ്പിളിെന്റ വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍ എയര്‍പോഡിനെ പോലെ സ്റ്റോറുകളിലൂടെ പിന്നീട് വില്‍ക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *