ശബരിമല അപകടം;ഐ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ശബരിമല: മണ്ഡല പൂജയുടെ തലേദിവസം തിക്കിലും തിരക്കിലും തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഐ ജി ശ്രിജിത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.മണ്ഡലപൂജയുടെ തലേദിവസം ഡിസംബര്‍ ഇരുപത്തിയഞ്ചിന് ദീപാരാധന സമയത്താണ് മാളികപ്പുറം ക്ഷേത്രത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് മുപ്പത്തിമൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയത്.ചവിട്ടേറ്റായിരുന്നു പലര്‍ക്കും പരിക്ക് ഏറ്റത്.തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലന്നാണ് ഐ ജി സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നത്.അപകടം നടന്ന സ്ഥലത്തും പരിസരത്തുമായി ഏഴുപത്തിയൊന്ന് പോലീസുകാര്‍ ഉണ്ടായിരുന്നുവെന്നും അപകടം നടന്ന സ്ഥലത്ത് പതിനൊന്ന് പോലീസുകാര്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വടം വഴുതിയല്ല അപകടം സംഭവിച്ചത്.അപകടം നടന്നതിന് ശേഷം വടം ഉപയോഗിച്ചത് കൊണ്ട് വലിയ ദുരന്തം ഒഴിവായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *