ഗുഹാവത്തി: അരുണാചല്‍ പ്രദേശില്‍ ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കമുള്ള മൂന്നോളം എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കെന്ന് സൂചന. പെമ ഖണ്ഡുവാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പെമ ഖണ്ഡു അരുണാചല്‍പ്രദേശ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചിരുന്നു. പീപ്പള്‍സ് പാര്‍ട്ടിയിലെ മിക്ക എം.എല്‍.എമാരും ഖണ്ഡുവിനെ പിന്തുണച്ചിരുന്നു. അതുപോലെ തന്നെ ബി.ജെ.പി എം.എല്‍.എമാരും അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു. 70 അംഗ നിയമസഭയില്‍ 42 എം.എല്‍.എമാരാണ് പീപ്പിള്‍സ് പാര്‍ട്ടിക്ക് ഉള്ളത്.
