വിജയിന്റെ ഭൈരവയുടെ ട്രയിലര്‍ ഇറങ്ങി

ചെന്നൈ: ഇളയ ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രം ഭൈരവയുടെ ട്രയ്‌ലര്‍ പുറത്തിറങ്ങി. വിജയ് തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ ട്രയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. വിജയിനെ നായകനാക്കി അഴകിയ തമിഴ് മകന്‍ സംവിധാനം ചെയ്ത ഭരതനാണ് ഭൈരവയുടെയും സംവിധായകന്‍. വിജയ് ഇരട്ട വേഷത്തിലെത്തുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിജയരാഘവന്‍, ജഗപതി ബാബു, ഡാനിയേല്‍ ബാലാജി, ഹരീഷ് ഉത്തമന്‍ അപര്‍ണ വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ജനുവരി പകുതിയോടെ തീയറ്ററിലെത്തു.

Leave a Reply

Your email address will not be published. Required fields are marked *