മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. നിറമംഗലം സ്വദേശി ഷമീറിന്റെ ഭാര്യ ഹുസ്‌ന, സഹോദരി ഷംന, സഹോദര പുത്രി ഫാത്തിമ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം കളിയാട്ടമുക്കിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ അപ്രോച്ച് റോഡില്‍നിന്നും താഴേക്ക് പതിക്കുകയായിരുന്നു.
