ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി സ്ഥാനം കൂടി ശശികല ഏറ്റെടുക്കണമെന്ന് അണ്ണാ ഡി എം കെയിലെ ഒരു വിഭാഗം. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ ആവശ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. പ്രവര്‍ത്തകരും നേതാക്കളും ഇതാണ് ആഗ്രഹിക്കുന്നത് ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതോടെ പുതിയ ഊര്‍ജ്ജമുണ്ടായിട്ടുണ്ട്. തമിഴ് ജനതയുടെ പ്രതീക്ഷ കാക്കാന്‍ ശശികലക്കാവുമെന്നും തമ്പിദുരൈ പറഞ്ഞു. പാര്‍ട്ടിക്കും സര്‍ക്കാറിനും രണ്ട് അധികാര കേന്ദ്രമുണ്ടാവുന്നത് ശരിയല്ല. ഇത് ജനവിശ്വാസ്യത കുറയ്ക്കും. ജയലളിതയുടെ വാഗ്ദാനം പാലിക്കാന്‍ ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.
