തരം നോക്കി വില നിശ്ചയിക്കും

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തിന് ഭൂമിയുടെ തരം നോക്കി വില നിശ്ചയിച്ച് ഏറ്റെടുക്കമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരുടേയും ഭൂമി ബലമായി സര്‍ക്കാര്‍ ഏറ്റെടുത്ത് കുടിയൊഴിപ്പിക്കില്ല.ഭൂമി നല്‍കാന്‍ സന്‍മനസുളളവരുടെ ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കി ഏറ്റെടുക്കും.കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ഇത് സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്.ഇതനുസരിച്ചായിരിക്കും കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുക.
ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ രണ്ട് അഭിപ്രായങ്ങളില്ല.പ്രദേശവാസികളുടെ നന്‍മനിറഞ്ഞ മനസ്സാണ് ഇതിനു വേണ്ടത്.വിമാനത്താവളത്തിന്റെ ഭാവി കൂടി മനസ്സിലോര്‍ത്ത് വേണം കാര്യങ്ങള്‍ വിലയിരുത്താനെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *