എംടി വിമര്‍ശനത്തിനതീതമല്ലെന്ന് വി. മുരളീധരന്‍

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ബിജെപി. എംടിയുടെ വാക്കും നിലപാടും എഴുത്തും വിമര്‍ശിക്കപ്പെടുമെന്നും അദ്ദേഹം വിമര്‍ശനത്തിന് അതീതനല്ലെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ പറഞ്ഞു.

 

എംടിയെ പിന്തുണച്ച് സംവിധായകന്‍ കമല്‍ എത്തിയതിനെയും മുരളീധരന്‍ കുറ്റപ്പെടുത്തി. ദേശീയ ഗാനവിഷയത്തിലുണ്ടായ പരിക്ക് മറക്കാനാണ് കമലിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

 

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരിഷ്‌കാരങ്ങളെ അതിരൂക്ഷമായി എംടി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംടിക്കെതിരെ തിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *