ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പ്രഖ്യാപനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുക. ഉച്ചയ്ക്കു 12 മണിക്ക് പ്രഖ്യാപനം നടക്കുമെന്നാണ് സൂചന. പ്രഖ്യാപനത്തിനു മുന്നോടിയായുള്ള അവസാനവട്ട വിലയിരുത്തല്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തിക്കഴിഞ്ഞു.
