പശുവിനും പോത്തിനും അധാര്‍ കാര്‍ഡ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആധാര്‍ മാതൃകയില്‍ പശുവിനും പോത്തിനും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. 12 അക്കങ്ങളുള്ള യുഐഡി നമ്പര്‍ നല്‍കാനാണ് ആലോചന. പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വംശവര്‍ധനയും ലക്ഷ്യമിട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ മൃഗ സംരക്ഷണ വകുപ്പ് ആലോചിക്കുന്നത്. എല്ലാ നാടന്‍ പശു ഇനങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

 

പശുവിന്റെ ചെവിയില്‍ യുഐഡി നമ്പര്‍ പതിപ്പിച്ച ടാഗ് ഘടിപ്പിക്കാനാണ് ശ്രമം. ഈ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 148 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ പ്രയോജനം 8.8 കോടി പശുക്കള്‍ക്കും പോത്തിനും ലഭിക്കും. ഓരോ ടാഗിനും ഏകദേശം എട്ടു രൂപയാണ് ചെലവ്. എട്ടു ഗ്രാമാണ് ഇതിന്റെ ഭാരം. യുഐഡി പശുക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റാബേസില്‍ ഉണ്ടാകും.

 

ആനിമല്‍ ഹെല്‍ത്ത് കാര്‍ഡ് ഉടമയ്ക്ക് നല്‍കും. ഉടമയുടേയും പാല്‍ ഉല്‍പാദനം ഉള്‍പ്പെടെയുള്ള വിവരങ്ങളും ഈ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *