പ്രവാസി മലയാളികളുടെ ക്ഷേമം : നിയമസഭാ സമിതിയുടെ സിറ്റിംഗ് പത്തിന് കോട്ടയത്ത്

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജനുവരി പത്തിന് രാവിലെ 11 മണിക്ക് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും. പ്രവാസി കേരളീയകാര്യ വകുപ്പ്, പവാസി മലയാളി ക്ഷേമ ബോര്‍ഡ്, ഇതര ഏജന്‍സികള്‍ എന്നി’ന്നവ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. സംഘടനകളുടെ പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും യോഗത്തില്‍ ഹാജരായി പരാതികള്‍ സമര്‍പ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *