ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനും മുഖ്യമന്ത്രി അഖിലേഷ് യാദവിനും നോട്ടീസയച്ചു. പിന്തുണക്കുന്ന എംഎല്‍എമാരുടെ വിശദാംശങ്ങള്‍ സഹിതം തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടി ചിഹ്നമായ സൈക്കിളിനുമേല്‍ ഇരു കൂട്ടരും അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അഖിലേഷ് യാദവും പിതാവ് മുലായത്തിന്റെ സഹോദരന്‍ ശിവ്പാലുമായുള്ള അഭിപ്രായ വ്യത്യാസമാണ് എസ്പിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്.
