കേജരിവാള്‍ ഗോവയിലേക്ക്

പനാജി: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ ഗോവയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടേറുന്നു. ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഗോവയിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഗോവയിലെത്തുന്നത്. വാസ്‌കോയിലും മാപുസയിലുമടക്കമടക്കം വിവിധ പരിപാടികളില്‍ കേജരിവാള്‍ പങ്കെടുക്കും. പൊതുയോഗങ്ങളിലും അദ്ദേഹം സംസാരിക്കുമെന്നാണ് വിവരങ്ങള്‍. ഫെബ്രുവരി നാലിനാണ് സംസ്ഥാനത്തെ 40 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *