ചണ്ഡീഗഡ്: പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദലിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. ഫസില്‍ക്ക ജില്ലയിലെ ജലാലാബാദില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണ് ഒരു കൂട്ടമാളുകള്‍ വാഹനവ്യൂഹത്തിനു നേരെ കല്ലുകളും ചെരുപ്പുകളുമെറിഞ്ഞത്.
തൊഴില്‍ രഹിതരായ ചെറുപ്പാക്കാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ മൂന്നു അകമ്പടിവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാഷ്ട്രീയ വൈരാഗ്യമാണോ സംഭവത്തിനു പിന്നിലെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
