നൂറനാട്ട് സിപിഎം–ബിജെപി സംഘര്‍ഷം: മൂന്ന് വാഹനങ്ങള്‍ കത്തിച്ചു

ചാരുംമൂട് (ആലപ്പുഴ): സിപിഎം–ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന നൂറനാട് ഇടപ്പോണില്‍ മൂന്നു വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. നൂറനാട് വടക്ക് ഡിവൈഎഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി ഒ.മനോജിന്റെ വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കും ബിജെപി പ്രവര്‍ത്തകന്‍ ഇടപ്പോണ്‍ സരോവരത്തില്‍ സ്റ്റാലിന്‍ കുമാറിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറും ബൈക്കും ഉള്‍പ്പടെ മൂന്നു വാഹനങ്ങളാണ് ഇന്ന് പുലര്‍ച്ചെ തീയിട്ട് നശിപ്പിച്ചത്

സംഭവത്തില്‍ പ്രതിഷേധിച്ച് നൂറനാട് പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *