മുഖ്യഉപദേഷ്ടാവായി ട്രംപ് മരുമകനെ നിയമിച്ചു

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ മുഖ്യഉപദേഷ്ടാവായി മരുമകനെ നിയമിച്ചു. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നറെ വൈറ്റ്ഹൗസിലെ മുഖ്യ ഉപദേശകളില്‍ ഒരാളായി ട്രംപ് നിയമിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണപരിപാടികളുടെ പ്രധാന ചുമതല വഹിച്ചവരില്‍ ഒരാളായിരുന്ന ജാരേദ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനിനസുകാരനാണ് ജാരേദ്.

അതേസമയം, പുതിയ തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങള്‍ രംഗത്തെത്തി. മരുമകനെ നിയമിക്കാനുള്ള തീരുമാനം ട്രംപ് പുനഃപരിശോധിക്കണമെന്നു ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു.

മരുമകന്‍ വിലമതിക്കാനാവാത്ത സ്വത്താണെന്നും ഇങ്ങനെയൊരു പദവി നല്‍കുന്നതില്‍ അഭിമാനിക്കുന്നുവെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *