മലപ്പുറം: ചേളാരി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടിഎം ബാപ്പു മുസ്ല്യാര്‍ അന്തരിച്ചു. 65 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ 10 മണിക്ക് മലപ്പുറം കാളമ്പാടി ജുമാമസ്ജിദില്‍ വച്ച് നടക്കും.
