തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില് അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരന്‍ കമല്‍.സി.ചവറക്കെതിരെ അന്വേഷണം നടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രസ്തുത കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തുവച്ചു. നിലവില്‍ കമല്‍.സി. ചവറക്കെതിരെ യാതൊരുവിധ അന്വേഷണവും നടക്കുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ദേശവിരുദ്ധതയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ മനംനൊന്ത് എഴുത്തുനിര്‍ത്തുകയാണെന്ന് കമല്‍.സി. ചവറ പറഞ്ഞിരുന്നു. ഇക്കാരണങ്ങളാല്‍ ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവല്‍ പിന്‍വലിക്കാന്‍ ഗ്രീന്‍ ബുക്‌സിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
