ആര്‍ എസ് എസിനെതിരെ മുഖ്യമന്ത്രി; വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നെന്ന്

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് സംസ്ഥാനത്ത് വലിയതോതില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇളം മനസുകളില്‍ വര്‍ഗീയത കുത്തിനിറക്കുന്നത് ദുഃഖകരമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യന്ത്രി ബിജെപിയെ കുറ്റപ്പെടുത്തി സംസാരിച്ചുവെന്നും ഇത് നിലവാരമില്ലാത്ത രാഷ്ട്രീയമാണെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വീണ്ടും വിമര്‍ശനവുമായി രംഗത്തു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *