കാഷ്മീര്‍ അതീവ സുരക്ഷയില്‍

ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മുകാഷ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്താകെ പോലീസ് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. സ്‌കൂളുകളില്‍ അപരിചിതരെ അനുവദിക്കരുതെന്ന് മാനേജുമെന്റുകള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി. അപരിചിതാരായവരെ സ്‌കൂള്‍ പരിസരത്ത് ശ്രദ്ധയില്‍പെട്ടാല്‍ വിവരം അറിയിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.

അതിര്‍ത്തിയില്‍ ഉള്‍പ്പെടെ ശക്തമായ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരങ്ങളില്‍ പലയിടത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏന്തെങ്കിലും വ?സ്തുക്കള്‍ കണ്ടാല്‍ തൊടരുതെന്നും ഉടന്‍ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു. ദേശ വിരുദ്ധമായ നീക്കമോ പ്രവര്‍ത്തനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *