വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം: എ.കെ. ആന്റണി

കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ചില മാനേജ്‌മെന്റുകള്‍ പിടിച്ചുപറി നടത്തുകയാണ്. സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറി. ഈ സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണം. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനം തുടങ്ങേണ്ടത് സ്‌കൂളുകളില്‍ നിന്നാണെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു.

 
എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എ.സി ജോസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതോടെ കാമ്ബസുകള്‍ ജാതിമത വര്‍ഗീയതയുടെ കേന്ദ്രമായി മാറി.
ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാപ്രവര്‍ത്തനം കാടത്തമാണെന്നും ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *