ബി എസ് എന്‍ എല്‍ വരിക്കാര്‍ക്ക് സൗജന്യ കോള്‍ ഓഫറുകള്‍

ന്യൂഡല്‍ഹി:  കടുത്ത മത്സരം നേരിടുന്ന ടെലികോം സേവന ദാതാക്കളുടെയിടയില്‍ പിടിച്ച് നില്‍ക്കാന്‍ ബി എസ് എന്‍ എല്‍ സൗജന്യ കോള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു.

149 രൂപയുടെ പുതിയ പ്രീപെയ്ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഓഫറുകള്‍ ലഭ്യമാകുക. ഇത് പ്രകാരം ഒരു മാസം ദിവസവും 30 മിനുട്ട് ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി കോളുകള്‍ ചെയ്യാം. കൂടാതെ 300 എം ബി ഇന്റര്‍നെറ്റ് ഡാറ്റയും കമ്ബനി അനുവദിക്കുന്നുണ്ട്. ഈ ഓഫറുകള്‍ മൂന്ന് മാസത്തേക്ക് ലഭിക്കണമെങ്കില്‍ 449 രൂപക്ക് ഒന്നിച്ച് റീചാര്‍ജ് ചെയ്താല്‍ മതിയാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *