അതിര്‍ത്തിയില്‍ മതില്‍: സഹകരിക്കില്ലെന്ന് മെക്‌സിക്കോ

മെക്‌സിക്കോ സിറ്റി: അനധികൃത കുടിയേറ്റം തടയുന്നതിനു മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള യുഎസ് പദ്ധതിയുമായി സഹകരിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക് പെന നിതോ. പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ചെലവാക്കില്ലെന്നും നിതോ വ്യക്തമാക്കി. ട്രംപിന്റെ ഈ നീക്കം രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായേക്കുമെന്നു പറഞ്ഞ അദ്ദേഹം മെക്‌സിക്കോ മതിലുകളില്‍ വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
മതില്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരവില്‍ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചിരുന്നു. യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിച്ച് മെക്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നു തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ചെലവ് മെക്‌സിക്കോയില്‍നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

3200കിലോമീറ്ററാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയുടെ ദൈര്‍ഘ്യം. ഇതില്‍ പലയിടത്തും ഇപ്പോള്‍ തന്നെ സുരക്ഷാവേലികളും ചെക്ക്‌പോസ്റ്റുകളുമുണ്ട്. മെക്‌സിക്കോയില്‍നിന്നു പണം ഈടാക്കാനുള്ള ട്രംപിന്റെ നീക്കം അനുവദിക്കില്ലെന്നു ഇതിനു മുന്‍പും മെക്‌സിക്കന്‍ അധികൃതര്‍ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *