മുംബൈ: ബിജെപിയുമായുള്ള 25 വര്‍ഷത്തെ ബാന്ധവം ശിവസേന അവസാനിപ്പിക്കുന്നു. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അറിയിച്ചു. തങ്ങള്‍ ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും കറങ്ങാന്‍ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്നും ഉദ്ദവ് പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തെ ബിജെപിയുമായുള്ള ബന്ധമാണ് അവസാനിപ്പിക്കുന്നത്. ഭാവിയിലും ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാവില്ലെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു.
