ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ സഖ്യം ഫൈനലില്‍ തോറ്റു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സാനിയ മിര്‍സ ഉള്‍പ്പെട്ട സഖ്യത്തിന് ഫൈനലില്‍ തോല്‍വി. മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയയും ക്രൊയേഷ്യന്‍ ജോഡി ഇവാന്‍ ഡോഡിഗും അമേരിക്കകൊളംബിയ സഖ്യമായ അബിഗെയ്ല്‍ സ്പിയേഴ്‌സിനോടും യുവാന്‍ സെബാസ്റ്റ്യന്‍ കാബലിനോടുമാണ് തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 26, 46.

ഗ്രാന്‍സ്ലാം ഫൈനലിലെ സാനിയഡോഡിഗ് സഖ്യത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്. കഴിഞ്ഞ തവണത്തെ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ ലിയാണ്ടര്‍ പെയ്‌സ്മാര്‍ട്ടിന ഹിംഗിസ് സഖ്യത്തോടാണ് ഇവര്‍ കലാശക്കളിയില്‍ തോറ്റത്.

2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മഹേഷ് ഭൂപതിക്കൊപ്പം കിരീടം നേടിയ സാനിയയുടെ മിക്‌സഡ് ഡബിള്‍സിലെ നാലാമത്തെ ഫൈനല്‍ തോല്‍വിയാണിത്.
2008ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മഹേഷ് ഭൂപതിക്കൊപ്പവും 2014ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഹൊരിയ തക്കാവുവിനൊപ്പവും കളിച്ച് ഫൈനലില്‍ തോറ്റിരുന്നു സാനിയ. 2009ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് പുറമെ 2012ലെ ഫ്രഞ്ച് ഓപ്പണില്‍ മഹേഷ് ഭൂപതിക്കൊപ്പവും 2014ലെ യു.എസ്. ഓപ്പണില്‍ ബ്രൂണോ സോറസിനൊപ്പവുമാണ് സാനിയ കിരീടം നേടിയത്.

വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമായി മൊത്തം ആറ് ഗ്രാന്‍സ്ലാം കിരീടങ്ങളാണ് സാനിയയുടെ സമ്ബാദ്യം.

Leave a Reply

Your email address will not be published. Required fields are marked *