ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

പയ്യന്നൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് പിലാത്തറ അറത്തിപ്പറമ്ബിലെ കൊട്ടിലവീട്ടില്‍ സജിത്തിന് (32) വെട്ടറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കാങ്കോല്‍ ശിവക്ഷേത്രത്തിനടുത്ത കൈലാസ് ഓഡിറ്റോറിയത്തില്‍ യോഗം നടന്നുകൊണ്ടിരിക്കെ സംഘടിച്ചെത്തിയവര്‍ ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു.

കരിവെള്ളൂര്‍ ചീറ്റയിലെ രഞ്ജിത്തിനും (30) പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ സജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുകാലുകള്‍ക്കും തലക്കും സാരമായി പരിക്കേറ്റ സജിത്തിനെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇവിടെനിന്നാണ് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ് വന്‍ പൊലീസ് സംഘം കാങ്കോലിലത്തെി. സംഭവത്തിനു പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *