നികുതിയിളവ്; ധനികര്‍ക്ക് സര്‍ച്ചാര്‍ജ്

ന്യൂഡല്‍ഹി: അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ നികുതിയില്‍ ഇളവു വരുത്തിയും ധനികര്‍ക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയും മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്ബൂര്‍ണ പൊതുബജറ്റ്. 2.5 ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ അഞ്ചു ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതിയാകും. പത്തു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് ഈ ഇളവ്. അതേസമയം, 50 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.

അഞ്ചു ലക്ഷം രൂപ വരെ മാത്രം വരുമാനമുളളവര്‍ക്ക് ഒറ്റ പേജില്‍ ലളിതമായി ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. 4.5 ലക്ഷം വരെയുള്ള വരുമാനത്തില്‍ വിവിധ ഇനങ്ങളില്‍ ഇളവിന് അര്‍ഹതയുളളവര്‍ക്ക് നികുതി ഒഴിവാക്കും.
എല്ലാ വരുമാനക്കാര്‍ക്കും 12,500 രൂപവരെ നികുതി കുറയും.

Leave a Reply

Your email address will not be published. Required fields are marked *