തിരഞ്ഞെടുപ്പുകള്‍ സൗഹൃദ മല്‍സരമായിരിക്കില്ല

മുംബൈ• മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള സൗഹൃദ മല്‍സരമായിരിക്കില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ശക്തരായ പങ്കാളിയെ ബിജെപിക്ക് നഷ്ടമായി കഴിഞ്ഞു. ശിവസേനയുമായി നടക്കുന്നത് സൗഹൃദ മല്‍സരമാണെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറയുന്നത്. എന്നാല്‍ സംസ്ഥാന നേതാക്കള്‍ അതിനെ കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരത യുദ്ധത്തോടാണ് ഉപമിക്കുന്നത്. എനിക്ക് അമിത് ഷായോട് പറയാനുള്ളത് ഇതിപ്പോള്‍ സൗഹൃദ മല്‍സരമല്ലാതായിരിക്കുന്നു  ഉദ്ധവ് വ്യക്തമാക്കി.

ഗുജറാത്ത് കലാപത്തിനുശേഷം എല്ലാവരും നരേന്ദ്ര മോദിക്കെതിരെ നിന്നപ്പോഴും പിന്തുണ നല്‍കിയവരായിരുന്നു ഞങ്ങള്‍.
എന്നാല്‍ ഇനി ബിജെപിയുമായി സഖ്യത്തിനു ശിവസേന തയാറല്ല. ഭാവിയില്‍ ശിവ് സൈനിക്കിന്റെ പിന്തുണയോടെ ശിവസേന ഒറ്റയ്ക്ക് മല്‍സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *