നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ്. സേവന നികുതി വിഭാഗമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സേവന നികുതി വെട്ടിച്ചെന്ന പരാതിയിലാണ് നടപടി. ഫെബ്രുവരി ആറിന് ഹൈദരാബാദിലെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫ് സര്‍വീസ് ടാക്‌സ് ഓഫീസിലെ സര്‍വീസ് ടാക്‌സ് സൂപ്രണ്ട് കെ.സുരേഷ് കുമാറാണ് സെന്‍ട്രല്‍ എക്‌സൈസ് ആക്ട് 1944 പ്രകാരം നോട്ടീസ് അയച്ചത്.

 
തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്ക് നികുതി അടച്ചില്ലെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. ഈ മാസം 16 ന് മുമ്ബ് സാനിയയോ സാനിയ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.
സാനിയ ബന്ധപ്പെട്ട രേഖകളുമായി ഹാജരായില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *