ന്യൂഡല്‍ഹി: ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അഭിമാനകരമായ നേട്ടം സമ്മാനിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് നാം പിന്നിട്ടിരിക്കുന്നതെന്ന് പ്രണാബ് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു. ഐഎസ്ആര്‍ഒയുടെ നേട്ടം രാജ്യത്തിനും ശാസ്ത്ര സമൂഹത്തിനും മറ്റൊരു അഭിമാന നിമിഷമാണ് നല്‍കുന്നതെന്ന് നേരന്ദ്ര മോദിയും പറഞ്ഞു.
