അര്‍ബുദ ബാധിതര്‍ക്ക് കേശദാനം നടത്തി ബിന്ദു കൃഷ്ണ

കൊല്ലം: അര്‍ബുദ ബാധിതര്‍ക്ക് കേശദാനം നടത്തി കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ മാതൃകയായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. കൊല്ലം ഡിസിസി ആസ്ഥാനത്ത് നടന്ന സ്‌നേഹ സ്പര്‍ശം പരിപാടിയിലാണ് ബിന്ദുവും കൂട്ടരും മുടി ദാനം ചെയ്തത്.

 

മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കാളികളായി. അര്‍ബുദ രോഗത്തിന് ചികിത്സയ്ക്കുന്നതിനിടെ മുടി നഷ്ടപ്പെടുന്നവര്‍ക്ക് ചെറിയ സഹായം ചെയ്യാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *