മറീന ബീച്ചില്‍ പോലീസ് സുരക്ഷ ശക്തമാക്കി

ചെന്നൈ: ശനിയാഴ്ച രാവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയില്‍ വിശ്വാസവോട്ട് നേടാനിരിക്കെ ചെന്നൈ മറീന ബീച്ചില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പുതിയ മന്ത്രിസഭക്കെതിരേ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്.

പളനിസാമി മന്ത്രിസഭയ്‌ക്കെതിരേ സമരം ശക്തമാക്കുമെന്ന് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *