ലണ്ടന്‍: നോട്ട് അസാധുവാക്കല്‍ പ്രക്രിയ ഏറെക്കുറേ പൂര്‍ണ്ണമായതായി ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ട് അസാധുവാക്കലും പുതിയ നോട്ടുകളുടെ വിതരണവും സുഗമമായി നടത്താനായെന്നും ജയ്റ്റ്‌ലി പറഞ്ഞു. ലോകത്തൊരിടത്തും ഇത്രയും സുഗമമായ രീതിയില്‍ നോട്ട് അസാധുവാക്കല്‍ പ്രക്രിയ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ സംസാരിക്കുന്‌പോളായിരുന്നു ജയ്റ്റ്‌ലിയുടെ വെളിപ്പെടുത്തല്‍. നോട്ട് അസാധുവാക്കലിലൂടെ രാജ്യം മാറ്റത്തിന്റെ പാതയിലാണെന്നും. എല്ലാവരും ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ സാന്പത്തിക വളര്‍ച്ച നിരക്ക് ഉയരാന്‍ സഹായിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.
