വിജയവാഡ: ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഭുവേശ്വറില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് വിജയ വാഡയ്ക്ക് സമീപത്തുവച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ നണ്ടിഗാമ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 10 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ 5.30 ഓടെയായിരുന്നു സംഭവം.
ഒഡിഷയില്‍ നിന്ന് തെലങ്കാനയിലേയ്ക്ക് പുറപ്പെട്ട ബസ് 1000 കിലോമീറ്റര്‍ പിന്നിട്ട ശേഷം െ്രെഡവര്‍ മാറാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്. പാലം കടക്കുമ്‌ബോള്‍ പാലത്തിനിടയിലെ വിടവിലൂടെ ബസ് പുഴയിലേയ്ക്ക് മറിയുകയായിരുന്നു. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
