തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിന് 500 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ അറിയിച്ചു. ഓരോ സ്‌കൂളിനും മൂന്ന് കോടി രൂപ വീതമാകും നല്‍കുക.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയതായി 2,500 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.
