ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലെയും വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒപ്പം പഞ്ചാബിലെ ജനങ്ങള്‍ക്കും രാഹുല്‍ നന്ദി അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച രാഹുല്‍,? പഞ്ചാബിലെ ജനവിധി സംസ്ഥാനത്തിന്റെയും യുവാക്കളുടെയും ശോഭനമായ ഭാവിക്ക് വേണ്ടിയാണെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളുടെ മനസ് കീഴടക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിന് മറുപടിയായി നന്ദി പറഞ്ഞ പ്രധാനമന്ത്രി ജനാധിപത്യം നീണാല്‍ വാഴട്ടെ എന്ന് ട്വീറ്റ് ചെയ്തു. അതേസമയം യു.പിയിലെ ജനവിധി അംഗീകരിക്കുന്നതായി അഖിലേഷ് യാദവ് പ്രതികരിച്ചു. ഒപ്പം മായാവതി ഉന്നയിച്ച ആരോപണങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
