ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല, സിദ്ദുവിന്റെ ഭാര്യ

അമൃത്സര്‍: പഞ്ചാബില്‍ നവ്‌ജോത് സിങ് സിദ്ദു ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നു ഭാര്യ നവ്‌ജോത് കൗര്‍ സിദ്ദു.

ഒരു സ്ഥാനവും ആവശ്യപ്പെട്ടല്ല പാര്‍ട്ടിയിലേക്ക് ചേര്‍ന്നത്. സര്‍ക്കാര്‍ രൂപീകരണത്തിലും സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടില്ലെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൗര്‍ പറഞ്ഞു. പാര്‍ട്ടി പറയുന്നത് പോലെ ഇരുവരും പ്രവര്‍ത്തിക്കുമെന്ന് കൗര്‍ വ്യക്തമാക്കി.കൂടാതെ ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കുള്ള തിരിച്ചടിയല്ല അകാലിദളിനുള്ള തിരിച്ചടിയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ വിജയമെന്നും കൗര്‍ കൂട്ടിച്ചേര്‍ത്തു

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള തിരിച്ചടിയല്ല പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയം.
ജനാധിപത്യത്തിന്റെ സാമാന്യമര്യാദ ലംഘിച്ച അകാലിദളിനുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. ലഹരിമരുന്നു മാഫിയയെ അടിച്ചമര്‍ത്തുക, തൊഴിലില്ലായ്മ പരിഹരിക്കുക, പൊലീസ് സേനയിലെ അഴിച്ചുപണി, വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളിലെ മുന്നേറ്റം എന്നിവയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ ലക്ഷ്യങ്ങള്‍.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ സിദ്ദു ഉപമുഖ്യ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.ഇതിനെതിരെയാണ് കൗര്‍ രംഗത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *