അഡ്വ എന്‍ ശ്രീപ്രകാശ് ബിജെപി സ്ഥാനാര്‍ത്ഥി

മലപ്പുറം : മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ എന്‍ ശ്രീപ്രകാശാണ് സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശ്രീപ്രകാശ് മലപ്പുറം മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചിരുന്നു. 2006ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും മല്‍സരിച്ചു.

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് ലീഗ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് കുഞ്ഞാലിക്കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ഇ അഹമ്മദ് മരിച്ചതിനെത്തുടര്‍ന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *