മലപ്പുറം: നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് വിവിധ ബാങ്കുകളിലും ട്രഷറികളിലുമായുള്ളത് 70.69 ലക്ഷം രൂപയുടെ നിക്ഷേപം. ഭാര്യ കെ എം കുല്‍സുവിന്റെ പേരില്‍ 2.42 കോടി രൂപയുടെ നിക്ഷേപമുണ്ട്. നാമനിര്‍ദേശ പത്രികയില്‍ സമര്‍പ്പിച്ച കണക്കാണിത്.
കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം6.66 ലക്ഷം രൂപയും കുല്‍സുവിന് 10.16 ലക്ഷം രൂപയുമാണ് ഭാര്യയുടെ കൈയില്‍ 106 പവന്‍ സ്വര്‍ണമാണുള്ളത്. കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ വിവിധയിടങ്ങളിലായി 1.71 കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ഇതില്‍ 48.50 ലക്ഷത്തിന്റെ ഭൂ സ്വത്ത് പാരമ്പര്യമായി കിട്ടിയതാണ്. ഭാര്യയുടെ പേരില്‍ 50 ലക്ഷത്തിന്റെ ഭൂമിയും കെട്ടിടങ്ങളുമാണുള്ളത്. കുല്‍സുവിന് 16.81 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചു തീര്‍ക്കാനുണ്ട്.
