തൃശൂര്‍: അതിരപ്പിള്ളി പദ്ധതി അടിച്ചേല്‍പിക്കില്ലെന്നും സമവായമുണ്ടെങ്കില്‍ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും വൈദ്യുതി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെയും വ്യക്തിപരമായി തന്റെയും അഭിപ്രായം. മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ പുനരാലോചിക്കണം.
പദ്ധതിയെ എതിര്‍ക്കുന്നത് വനനശീകരണത്തിലുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്നേഹം കൊണ്ടോ അല്ല, പുരോഗമന ആശയങ്ങളോടുള്ള എതിര്‍പ്പ് കാരണമാണ്. കെ.എം. മാണിയെപ്പോലെ അനുകൂല നിലപാടിലെത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
