കലാഭവന്‍ മണിയുടെ മരണം തല്‍കാലം ഏറ്റെടുക്കാന്‍ കഴിയില്ല : സിബിഐ

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തല്‍കാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതി. മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാനാകൂവെന്നും സിബിഐ വ്യക്തമാക്കി.

കലാഭവന്‍ മണിക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. ഇതായിരുന്നുവോ മരണ കാരണം എന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ടിന് കാത്തിരിക്കുന്നത് എന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *