ന്യൂഡല്‍ഹി: എന്‍ഡിഎ കേരള ഘടകത്തിലെ പ്രശ്‌നങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയുമായുള്ള ബിഡിജെഎസിന്റെ അതൃപ്തി ചര്‍ച്ചചെയ്യാനാണ് ഡല്‍ഹിയില്‍ അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്.
കേരളത്തില്‍ ബിജെപിബിഡിജെഎസിന് അര്‍ഹമായ പരിഗണനയും പ്രാതിനിധ്യവും നല്‍കുന്നില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആക്ഷേപം. മലപ്പുറം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിഡിജെഎസിനോട് കൂടിയാലോചിച്ചില്ലെന്ന പരാതിയും അമിത് ഷായെ അറിയിച്ചു
