സി.ആര്‍ മഹേഷിന്റെ നടപടി ശരിയായില്ല

മലപ്പുറം: രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശം ഉന്നയിച്ച സി.ആര്‍ മഹേഷിന്റെ നടപടി ശരിയായില്ലെന്ന് ഉമ്മന്‍ചാണ്ടി.കേന്ദ്രത്തില്‍ അധികാരമുള്ളതിന്റെയും സാമ്പത്തിക ശേഷിയുടെയും പേരില്‍ കൃത്രിമ മാര്‍ഗത്തിലൂടെയാണ് ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. അതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തിയത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം മഹേഷ് രാജിവച്ചിരുന്നു. നേതൃത്വം ഏറ്റെടുത്ത് പാര്‍ട്ടിയെ നയിക്കാന്‍ താത്പര്യമില്ലെങ്കില്‍ രാഹുല്‍ഗാന്ധി സ്ഥാനം ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച വേരുകള്‍ അറ്റുപോകുന്നത് രാഹുല്‍ഗാന്ധി കണ്ണുതുറന്ന് കാണണമെന്നും മഹേഷ് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *