12 വയസ്സുകാരന്‍ അച്ഛനായി. അമ്മയ്ക്ക് 16 വയസ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ കേരളത്തില്‍. 12 വയസ്സുള്ള ആണ്‍കുട്ടിയില്‍ നിന്ന് ഗര്‍ഭം ധരിച്ച 16കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രസവം നടന്നത്.

മാര്‍ച്ച് ആദ്യവാരമാണ് 16കാരി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുള്ള ആണ്‍കുട്ടിയാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് വ്യക്തമായത്. ചില ആണ്‍കുട്ടികളില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ അണ്ഡോല്‍പാദന ശേഷി ഉണ്ടാവാറുണ്ടെന്ന് ഡോക്ടര്‍്മാര്‍ പറയുന്നു. പ്രികോഷ്യസ് പ്രൂബേര്‍ട്ടി എന്നാണ് ഈ അവസ്ഥയെ പറയുന്നത്.

ഇത് വരെ മുംബൈ സ്വദേശിയായ 13 വയസ്സുകാരനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍. 12 വയസ്സുള്ള ആണ്‍കുട്ടി അച്ഛനായതായി ഇത് വരെ മറ്റെങ്ങുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

12 വയസ്സുകാരന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയേയും വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയയാക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ആണ്‍കുട്ടിയ്ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് കേസ്. പക്ഷേ പ്രതിയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല എന്നത് കേസ് കൂടുതല്‍

Leave a Reply

Your email address will not be published. Required fields are marked *